Friday, February 13, 2009

പ്രണയത്തിന്‍റെ വാടാമലര്‍


നിന്‍റെ ചുണ്ടിനും
നമ്മുടെ പ്രണയത്തിനും
ഈ റോസപ്പൂവിനും
ഒരേ നിറമാണ്‌...
ഹൃദയത്തിന്‍റെ ചുവപ്പുനിറം...

ഇതു സത്യത്തിന്‍റെ തീവ്ര നിറമാണ്‌...
നമ്മുടെ സ്വപ്നങ്ങളുടെ വര്‍ണ്ണമാണ്...

നമ്മുടെ പ്രണയം...ഈ പൂപോലെ സ്നിഗ്ധമാണു
സുന്ദരമാണ്...

ഈ പൂവിന്റെ മണം പോലെ
ജീവിതത്തിന്റെ സുഗന്ധമാണു ....

ഇതൊരു വാടാ മലരാണ്
പ്രണയത്തിന്‍റെ...ജീവിതത്തിന്‍റെ...വാടാ മലര്‍....

പ്രണയദിന ആശംസകള്‍


സ്നേഹപൂര്‍വ്വം...ബിനോയ്...

Wednesday, September 24, 2008

മയില്‍ പീലിയും പ്രണയവും

ഹൃദയ സ്വപ്നങ്ങളില്‍ നിറവായി നീ
മൃദു പാദ പതനാമയെന്‍ കരളില്‍
ഉണരുന്ന കനാവാണ് നീ
എന്‍റെ നിനവാണ് നീ...

ഇവിടെയീ ഏകാന്ത നഗരത്തില്‍ അലയുമ്പോള്‍
ഓര്‍മ്മകള്‍ മാത്രമെന്‍ തണലായ്‌ വരും...
ഒരു മയില്‍ പീലിപോല്‍ പ്രണയം
ഹൃദയത്തില്‍
പലതായ് പെരുകാനായി ഞാന്‍ കാത്തിരുന്നു

ഇവിടെ ഞാന്‍ ഏകനാന്നെങ്കിലും ഓര്‍മ്മകള്‍
ഒരു മൃദു സ്വാന്തനമായി വരുന്നു
വിടരുമീ സ്വപ്നങ്ങളൊക്കെയും
നമ്മിലെ പ്രണയമായി തീരുന്ന ബീജമല്ലേ...

കാത്തിരിക്കുന്നു ഞാന്‍ നിന്‍ സ്വപ്നതീരങ്ങളില്‍
ഒരു ചിത്ര ശലഭമായ് വന്നണയാന്‍...

Tuesday, May 27, 2008

മഴ

നഗര തിരക്കുകള്‍ക്ക് ഇടയിലൂടെ
ഇന്നു പെയ്ത ചാറ്റല്‍ മഴയ്ക്കിടെ
ഒരു മിന്നല്‍ പിണര്‍ പോലെ നിന്നെ കണ്ടു..
എന്റെ അഭിവാദ്യത്തിനു
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌
നീ കടന്നു പോയി...
ഓര്‍മ്മകളുടെ അപഥ സഞ്ചാരങ്ങല്‍ക്കിടെ
അറിയാതെ കണ്ണുകള്‍ നിറഞ്ഞു...
കുട്ടികാലത്ത് കേട്ട ഭീകര കഥകളിലെ
അസുരന്മാര്‍ എന്റെ രൂപം അണിഞ്ഞു
അട്ടഹാസം മുഴക്കുന്നത് പോലെ തോന്നി...
പുറത്തു മഴ നിലച്ചിരുന്നു
പക്ഷെ എന്റെയുള്ളില്‍
കര്‍ക്കിടക മഴ പെയ്തിറങ്ങാന്‍ തുടങ്ങിയിരുന്നു...

Saturday, April 12, 2008

വിഷാദം

അറിയുന്നില്ലയീ വിമൂകമാനസ
സരസ്സില്‍ എന്താണ് അലകള്‍ മാത്രമായി...
നിറഞ്ഞ കണ്ണുമായി, ജ്വലിക്കും വേദനാ സഹസ്ര
-ണുക്കളാല്‍ മുറിഞ്ഞു മാനസം
കറുത്തു ഇരുണ്ടോരി വിഷലിപ്ത ചിന്തകള്‍ക്ക്
അറുതിയില്ലേ....അറിയുകില്ലല്ലോ
തിരകളയോരി വിചാരം ഒക്കെയും ചിതറി വീഴുന്നു
കരളിന്നകത്തൊരു ചെറു സൂചിയുമായി കടന്നതാരാണോ?

Tuesday, February 12, 2008

പ്രണയമണി തൂവലുകള്‍

നിന്‍റെ തൂവലുകള്‍ ഞാന്‍ തലോടി...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിറം ചേര്‍ത്തു...
നിന്‍റെ കണ്ണീരിനെ ഞാന്‍ പുഞ്ചിരിയാക്കി....
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ ചുംബിച്ചു....
നിന്‍റെ മൊഴികള്‍ എനിക്ക് തേന്‍ കണമായി
എന്‍റെ മൊഴികള്‍ നിനക്കും....
കാലം അരുവിയിലെ ഓളങ്ങളെ പോലെ...
ഒരിക്കലും അവസാനിക്കാതെ....
ഒരു പ്രേമ ഗീതം പോലെ....

Sunday, January 20, 2008

പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ....

മഴ പെയ്തുറങ്ങുമീ മണ്ണിന്‍ കിനാക്കള്‍ക്ക്
പ്രണയത്തിന്‍ നിറമാര് നല്‍കീ....
പുതു നാമ്പു നല്‍കീ പുലരിയും നല്‍കീ...
പുതു ഗീതങ്ങള്‍ ആര് നല്‍കീ...
പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ....