Friday, November 29, 2013

തീർത്ഥാടനം



ഞാൻ എന്നെ മറന്നു ...
ഞാനാരാണെ അന്വേഷണത്തിലേക്ക് ...
കടലല കൾ ക്കറിയില്ല
മാമല കൾ ക്കറിയില്ല
എങ്കിലും
എനിക്കറിയണം
കുളിരിൽ , പകൽചൂടിൽ ,
രാവിൻ നിശബ്ദതയിൽ
പുഞ്ചിരി നിലാവിൽ
കാലം ചലിക്കുന്നു
ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ
അനന്തതയുടെ  അനശ്വരതയുണ്ട്
താണ്ടിയ വഴി കളിൽ
കരിമലയും മണലാരണ്യ ങ്ങളുമുണ്ട്
തീക്കനലുകൾ പകര്ന്നു നൽകിയ
സ്വപ്നങ്ങളുണ്ട്‌
അവസാനം ഉത്തരമില്ലാ ചോദ്യത്തിന്
ഉത്തരമെന്നിൽ തെളിഞ്ഞു : " തത്വമസി "

Friday, October 4, 2013

സ്നേഹത്തിന്‍ മോഹന സ്വപ്നങ്ങള്‍


എന്റെ സ്നേഹത്തിന്‍ മോഹന സ്വപ്നങ്ങളില്‍
ഒരു ചിത്രശലഭമായ് നീ പറന്നു...
ചുണ്ടിലെ മധുകണം മുത്തിയെടുക്കുവാന്‍
ഒരു നിമിഷം നീ അരികില്‍ വന്നൂ
പ്രിയതമേ ...അഴകേ...
പൂന്തൊടിയിലെ മലരുകള്‍ പോലെ
പ്രണയം പൂത്തു വിടര്‍ന്നു
മനസ്സുകളില്‍ പ്രണയവുമായ്‌
കൈകോര്‍ത്തു നാം നടന്നു
പ്രേമ കവിതകള്‍ മൂളി നാം നടന്നു
ഹൃദയത്തില്‍ സ്വപ്നം വിരിയും കാലം
മനസ്സില്‍ മഞ്ഞു പെയ്യും മോഹം
കുളിരലകള്‍ പാടും പാട്ടിന്റെ
ഈണമായ് നാമുണര്‍ന്നു
നീല നിലാവിന്റെ ശ്യാമ സൌന്ദര്യമായ്
പ്രണയിനീ നാം നടന്നു
വാക മര തണലുകളില്‍ നാം
പ്രേമ മധുനുകര്‍ന്നു പുണര്‍ന്നു
മോഹനിലാ പക്ഷികള്‍ മേയും
മാനസ മണി ഹര്മ്മ്യങ്ങളിലി
ന്നുണരുന്നൂ പ്രണയം മോഹന
സംഗീതം, പ്രണയത്തിന്‍ ഗീതം

Tuesday, October 1, 2013

പ്രണയത്തിന്‍ ഗീതങ്ങള്‍

ശരത്ക്കാല മേഘം പാടും
പ്രണയത്തിന്‍ ഗീതങ്ങള്‍
പൌര്‍ണ്ണമി രാവിലലിയും
മോഹത്തിന്‍ സ്വപ്‌നങ്ങള്‍
കിനാവിന്റെ ചില്ലയിലെതോ
മണിമുത്തിന്‍ മുന്തിരികള്‍
ഹൃദയത്തിന്‍ സ്പന്ദനമോ നിന്‍
പ്രണയത്തിന്‍ കാവ്യങ്ങള്‍
വിടരുന്നൊരു മലരായെന്നില്‍
പ്രണയിനി നിന്‍ വദനം
താരുണ്യ സ്വപ്‌നങ്ങള്‍ പുണരും
മോഹനിലാവിന്‍ കുളിരും
പ്രണയിനീ നീ ഹൃദയം നല്‍കുക
മുത്തുകള്‍ പൊഴിയും പുഞ്ചിരി നല്‍കുക
മാന്‍പേട കണ്ണുകള്‍ നല്‍കുക
പകരം ഞാന്‍ പ്രണയം നല്‍കാം
ആകാശത്തിന്‍ അനന്തതയോളം
കടലിന്‍റെ അഗാധതയോളം
പകരം ഞാന്‍ നല്‍കാം പ്രണയം.

കടൽ

നിൻ കുഞ്ഞു കണ്ണിലെ ആകാംക്ഷ തിരയിലും 
ഞാനിന്നു കണ്ടൊരു കടൽ 
നിൻ കണ്ണിലൂർന്നൊരു കണ്ണുനീർ തുള്ളിയിൽ 
ഞാനിന്നു കണ്ടൊരു കടൽ 
കടൽ കണ്ട് കൊതിതീരാ കുസൃതിയിൽ 
ഞാനിന്നു കണ്ടതും കടൽ ...
സ്നേഹത്തിന്റെ കടൽ !!