Friday, December 26, 2014
Friday, November 29, 2013
തീർത്ഥാടനം
ഞാൻ എന്നെ മറന്നു ...
ഞാനാരാണെ അന്വേഷണത്തിലേക്ക് ...
കടലല കൾ ക്കറിയില്ല
മാമല കൾ ക്കറിയില്ല
എങ്കിലും
എനിക്കറിയണം
കുളിരിൽ , പകൽചൂടിൽ ,
രാവിൻ നിശബ്ദതയിൽ
പുഞ്ചിരി നിലാവിൽ
കാലം ചലിക്കുന്നു
ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ
അനന്തതയുടെ അനശ്വരതയുണ്ട്
താണ്ടിയ വഴി കളിൽ
കരിമലയും മണലാരണ്യ ങ്ങളുമുണ്ട്
തീക്കനലുകൾ പകര്ന്നു നൽകിയ
സ്വപ്നങ്ങളുണ്ട്
അവസാനം ഉത്തരമില്ലാ ചോദ്യത്തിന്
ഉത്തരമെന്നിൽ തെളിഞ്ഞു : " തത്വമസി "
Friday, October 4, 2013
സ്നേഹത്തിന്‍ മോഹന സ്വപ്നങ്ങള്‍
എന്റെ സ്നേഹത്തിന്‍ മോഹന സ്വപ്നങ്ങളില്‍
ഒരു ചിത്രശലഭമായ് നീ പറന്നു...
ചുണ്ടിലെ മധുകണം മുത്തിയെടുക്കുവാന്‍
ഒരു നിമിഷം നീ അരികില്‍ വന്നൂ
പ്രിയതമേ ...അഴകേ...
പൂന്തൊടിയിലെ മലരുകള്‍ പോലെ
പ്രണയം പൂത്തു വിടര്‍ന്നു
മനസ്സുകളില്‍ പ്രണയവുമായ്
കൈകോര്‍ത്തു നാം നടന്നു
പ്രേമ കവിതകള്‍ മൂളി നാം നടന്നു
ഹൃദയത്തില്‍ സ്വപ്നം വിരിയും കാലം
മനസ്സില്‍ മഞ്ഞു പെയ്യും മോഹം
കുളിരലകള്‍ പാടും പാട്ടിന്റെ
ഈണമായ് നാമുണര്‍ന്നു
നീല നിലാവിന്റെ ശ്യാമ സൌന്ദര്യമായ്
പ്രണയിനീ നാം നടന്നു
വാക മര തണലുകളില്‍ നാം
പ്രേമ മധുനുകര്‍ന്നു പുണര്‍ന്നു
മോഹനിലാ പക്ഷികള്‍ മേയും
മാനസ മണി ഹര്മ്മ്യങ്ങളിലി
ന്നുണരുന്നൂ പ്രണയം മോഹന
സംഗീതം, പ്രണയത്തിന്‍ ഗീതം
Tuesday, October 1, 2013
പ്രണയത്തിന്‍ ഗീതങ്ങള്‍
ശരത്ക്കാല മേഘം പാടും
പ്രണയത്തിന്‍ ഗീതങ്ങള്‍
പൌര്‍ണ്ണമി രാവിലലിയും
മോഹത്തിന്‍ സ്വപ്‌നങ്ങള്‍
കിനാവിന്റെ ചില്ലയിലെതോ
മണിമുത്തിന്‍ മുന്തിരികള്‍
ഹൃദയത്തിന്‍ സ്പന്ദനമോ നിന്‍
പ്രണയത്തിന്‍ കാവ്യങ്ങള്‍
വിടരുന്നൊരു മലരായെന്നില്‍
പ്രണയിനി നിന്‍ വദനം
താരുണ്യ സ്വപ്‌നങ്ങള്‍ പുണരും
മോഹനിലാവിന്‍ കുളിരും
പ്രണയിനീ നീ ഹൃദയം നല്‍കുക
മുത്തുകള്‍ പൊഴിയും പുഞ്ചിരി നല്‍കുക
മാന്‍പേട കണ്ണുകള്‍ നല്‍കുക
പകരം ഞാന്‍ പ്രണയം നല്‍കാം
ആകാശത്തിന്‍ അനന്തതയോളം
കടലിന്‍റെ അഗാധതയോളം
പകരം ഞാന്‍ നല്‍കാം പ്രണയം.
പ്രണയത്തിന്‍ ഗീതങ്ങള്‍
പൌര്‍ണ്ണമി രാവിലലിയും
മോഹത്തിന്‍ സ്വപ്‌നങ്ങള്‍
കിനാവിന്റെ ചില്ലയിലെതോ
മണിമുത്തിന്‍ മുന്തിരികള്‍
ഹൃദയത്തിന്‍ സ്പന്ദനമോ നിന്‍
പ്രണയത്തിന്‍ കാവ്യങ്ങള്‍
വിടരുന്നൊരു മലരായെന്നില്‍
പ്രണയിനി നിന്‍ വദനം
താരുണ്യ സ്വപ്‌നങ്ങള്‍ പുണരും
മോഹനിലാവിന്‍ കുളിരും
പ്രണയിനീ നീ ഹൃദയം നല്‍കുക
മുത്തുകള്‍ പൊഴിയും പുഞ്ചിരി നല്‍കുക
മാന്‍പേട കണ്ണുകള്‍ നല്‍കുക
പകരം ഞാന്‍ പ്രണയം നല്‍കാം
ആകാശത്തിന്‍ അനന്തതയോളം
കടലിന്‍റെ അഗാധതയോളം
പകരം ഞാന്‍ നല്‍കാം പ്രണയം.
കടൽ
നിൻ കുഞ്ഞു കണ്ണിലെ ആകാംക്ഷ തിരയിലും
ഞാനിന്നു കണ്ടൊരു കടൽ
നിൻ കണ്ണിലൂർന്നൊരു കണ്ണുനീർ തുള്ളിയിൽ
ഞാനിന്നു കണ്ടൊരു കടൽ
കടൽ കണ്ട് കൊതിതീരാ കുസൃതിയിൽ
ഞാനിന്നു കണ്ടതും കടൽ ...
സ്നേഹത്തിന്റെ കടൽ !!
ഞാനിന്നു കണ്ടൊരു കടൽ
നിൻ കണ്ണിലൂർന്നൊരു കണ്ണുനീർ തുള്ളിയിൽ
ഞാനിന്നു കണ്ടൊരു കടൽ
കടൽ കണ്ട് കൊതിതീരാ കുസൃതിയിൽ
ഞാനിന്നു കണ്ടതും കടൽ ...
സ്നേഹത്തിന്റെ കടൽ !!
Friday, February 13, 2009
പ്രണയത്തിന്‍റെ വാടാമലര്‍
നിന്‍റെ ചുണ്ടിനും
നമ്മുടെ പ്രണയത്തിനും
ഈ റോസപ്പൂവിനും
ഒരേ നിറമാണ്...
ഹൃദയത്തിന്‍റെ ചുവപ്പുനിറം...
ഇതു സത്യത്തിന്‍റെ തീവ്ര നിറമാണ്...
നമ്മുടെ സ്വപ്നങ്ങളുടെ വര്‍ണ്ണമാണ്...
നമ്മുടെ പ്രണയം...ഈ പൂപോലെ സ്നിഗ്ധമാണു
സുന്ദരമാണ്...
ഈ പൂവിന്റെ മണം പോലെ
ജീവിതത്തിന്റെ സുഗന്ധമാണു ....
ഇതൊരു വാടാ മലരാണ്
പ്രണയത്തിന്‍റെ...ജീവിതത്തിന്‍റെ...വാടാ മലര്‍....
Wednesday, September 24, 2008
മയില്‍ പീലിയും പ്രണയവും
ഹൃദയ സ്വപ്നങ്ങളില്‍ നിറവായി നീ
മൃദു പാദ പതനാമയെന്‍ കരളില്‍
ഉണരുന്ന കനാവാണ് നീ
എന്‍റെ നിനവാണ് നീ...
ഇവിടെയീ ഏകാന്ത നഗരത്തില്‍ അലയുമ്പോള്‍
ഓര്‍മ്മകള്‍ മാത്രമെന്‍ തണലായ് വരും...
ഒരു മയില്‍ പീലിപോല്‍ പ്രണയം
ഹൃദയത്തില്‍
പലതായ് പെരുകാനായി ഞാന്‍ കാത്തിരുന്നു
ഇവിടെ ഞാന്‍ ഏകനാന്നെങ്കിലും ഓര്‍മ്മകള്‍
ഒരു മൃദു സ്വാന്തനമായി വരുന്നു
വിടരുമീ സ്വപ്നങ്ങളൊക്കെയും
നമ്മിലെ പ്രണയമായി തീരുന്ന ബീജമല്ലേ...
കാത്തിരിക്കുന്നു ഞാന്‍ നിന്‍ സ്വപ്നതീരങ്ങളില്‍
ഒരു ചിത്ര ശലഭമായ് വന്നണയാന്‍...
മൃദു പാദ പതനാമയെന്‍ കരളില്‍
ഉണരുന്ന കനാവാണ് നീ
എന്‍റെ നിനവാണ് നീ...
ഇവിടെയീ ഏകാന്ത നഗരത്തില്‍ അലയുമ്പോള്‍
ഓര്‍മ്മകള്‍ മാത്രമെന്‍ തണലായ് വരും...
ഒരു മയില്‍ പീലിപോല്‍ പ്രണയം
ഹൃദയത്തില്‍
പലതായ് പെരുകാനായി ഞാന്‍ കാത്തിരുന്നു
ഇവിടെ ഞാന്‍ ഏകനാന്നെങ്കിലും ഓര്‍മ്മകള്‍
ഒരു മൃദു സ്വാന്തനമായി വരുന്നു
വിടരുമീ സ്വപ്നങ്ങളൊക്കെയും
നമ്മിലെ പ്രണയമായി തീരുന്ന ബീജമല്ലേ...
കാത്തിരിക്കുന്നു ഞാന്‍ നിന്‍ സ്വപ്നതീരങ്ങളില്‍
ഒരു ചിത്ര ശലഭമായ് വന്നണയാന്‍...
Subscribe to:
Posts (Atom)

