നിന്റെ മൗനത്തിന്റെ വല്മീകങ്ങള്‍ക്ക് അപ്പുറത്തു
എന്റെ പ്രണയവുമായി ഞാന്‍ കാത്തിരിക്കുന്നുണ്ട്...
എന്റെ പ്രണയവുമായി ഞാന്‍ കാത്തിരിക്കുന്നുണ്ട്...
ഹൃദയത്തില്‍ പ്രണയത്തിന്റെ മണ്‍ചിരാതുകളുമായി
ഉറങ്ങാതെ ഞാനുണ്ട്...
നിന്റെ മൗനത്തിന്റെ ഭിത്തികളില്‍ പ്രതിധ്വനിക്കുന്നത്
എന്നോടുള്ള പ്രണയമാണോ എന്നെനിക്കറിയില്ല...
എങ്കിലും ഞാന്‍ നിന്നെ ഇഷ്ടപെടുന്നുണ്ട്...
അണയാത്ത സൂര്യനെപോലെ എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്
നിന്റെ ഹൃദയത്തില്‍ താമരകളുണ്ടോ....നീലതാമരകള്‍............