Friday, November 30, 2007

പ്രണയത്തിന്റെ താമരകള്‍

നിന്റെ മൗനത്തിന്റെ വല്മീകങ്ങള്‍ക്ക് അപ്പുറത്തു
എന്റെ പ്രണയവുമായി ഞാന്‍ കാത്തിരിക്കുന്നുണ്ട്‌...
ഹൃദയത്തില്‍ പ്രണയത്തിന്റെ മണ്‍ചിരാതുകളുമായി
ഉറങ്ങാതെ ഞാനുണ്ട്...
നിന്റെ മൗനത്തിന്റെ ഭിത്തികളില്‍ പ്രതിധ്വനിക്കുന്നത്
എന്നോടുള്ള പ്രണയമാണോ എന്നെനിക്കറിയില്ല...
എങ്കിലും ഞാന്‍ നിന്നെ ഇഷ്ടപെടുന്നുണ്ട്...
അണയാത്ത സൂര്യനെപോലെ എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്
നിന്റെ ഹൃദയത്തില്‍ താമരകളുണ്ടോ....നീലതാമരകള്‍............

4 comments:

മഴതുള്ളികിലുക്കം said...

കഥാകാരന്‍...

നല്ല വരികള്‍ തുടരുക

തമരപൂവിന്‍ ഇതളുകളായ്‌
മനസ്സില്‍ തൊട്ടൊരു പൂവായ്‌
പൂവിന്‍ സുഗന്ധമായ്‌
പുലര്‍ക്കാലത്തിന്‍ പ്രഭയായ്‌
നിലാവിന്‍ നിശബ്ദതയില്‍
നിന്നെ വിളിക്കുന്നു പ്രണയം.....


നന്‍മകള്‍ നേരുന്നു

Prasanth said...

entammo....kidu

Binoykumar said...

നന്ദി മഴതുള്ളികിലുക്കം...നന്ദി പ്രശാന്ത്...

ഹരിശ്രീ said...

മനോഹരമായ വരികള്‍....

ആശംസകള്‍