എന്റെ സ്നേഹത്തിന്‍ മോഹന സ്വപ്നങ്ങളില്‍
ഒരു ചിത്രശലഭമായ് നീ പറന്നു...
ചുണ്ടിലെ മധുകണം മുത്തിയെടുക്കുവാന്‍
ഒരു നിമിഷം നീ അരികില്‍ വന്നൂ
പ്രിയതമേ ...അഴകേ...
പൂന്തൊടിയിലെ മലരുകള്‍ പോലെ
പ്രണയം പൂത്തു വിടര്‍ന്നു
മനസ്സുകളില്‍ പ്രണയവുമായ്
കൈകോര്‍ത്തു നാം നടന്നു
പ്രേമ കവിതകള്‍ മൂളി നാം നടന്നു
ഹൃദയത്തില്‍ സ്വപ്നം വിരിയും കാലം
മനസ്സില്‍ മഞ്ഞു പെയ്യും മോഹം
കുളിരലകള്‍ പാടും പാട്ടിന്റെ
ഈണമായ് നാമുണര്‍ന്നു
നീല നിലാവിന്റെ ശ്യാമ സൌന്ദര്യമായ്
പ്രണയിനീ നാം നടന്നു
വാക മര തണലുകളില്‍ നാം
പ്രേമ മധുനുകര്‍ന്നു പുണര്‍ന്നു
മോഹനിലാ പക്ഷികള്‍ മേയും
മാനസ മണി ഹര്മ്മ്യങ്ങളിലി
ന്നുണരുന്നൂ പ്രണയം മോഹന
സംഗീതം, പ്രണയത്തിന്‍ ഗീതം
No comments:
Post a Comment