Wednesday, September 24, 2008

മയില്‍ പീലിയും പ്രണയവും

ഹൃദയ സ്വപ്നങ്ങളില്‍ നിറവായി നീ
മൃദു പാദ പതനാമയെന്‍ കരളില്‍
ഉണരുന്ന കനാവാണ് നീ
എന്‍റെ നിനവാണ് നീ...

ഇവിടെയീ ഏകാന്ത നഗരത്തില്‍ അലയുമ്പോള്‍
ഓര്‍മ്മകള്‍ മാത്രമെന്‍ തണലായ്‌ വരും...
ഒരു മയില്‍ പീലിപോല്‍ പ്രണയം
ഹൃദയത്തില്‍
പലതായ് പെരുകാനായി ഞാന്‍ കാത്തിരുന്നു

ഇവിടെ ഞാന്‍ ഏകനാന്നെങ്കിലും ഓര്‍മ്മകള്‍
ഒരു മൃദു സ്വാന്തനമായി വരുന്നു
വിടരുമീ സ്വപ്നങ്ങളൊക്കെയും
നമ്മിലെ പ്രണയമായി തീരുന്ന ബീജമല്ലേ...

കാത്തിരിക്കുന്നു ഞാന്‍ നിന്‍ സ്വപ്നതീരങ്ങളില്‍
ഒരു ചിത്ര ശലഭമായ് വന്നണയാന്‍...

4 comments:

mayilppeeli said...

നന്നായിട്ടുണ്ട്‌....ആശംസകള്‍...

PIN said...

പ്രണയ സങ്കല്പം മനോഹരമായിട്ടുണ്ട്...

ajeeshmathew karukayil said...

നന്നായിട്ടുണ്ട്‌.

siva // ശിവ said...

അത്മാര്‍ത്ഥമായ എല്ലാ കാത്തിരിപ്പുകളും സഫലം ആകാറുണ്ട്...