ഹൃദയ സ്വപ്നങ്ങളില്‍ നിറവായി നീ
മൃദു പാദ പതനാമയെന്‍ കരളില്‍
ഉണരുന്ന കനാവാണ് നീ
എന്‍റെ നിനവാണ് നീ...
ഇവിടെയീ ഏകാന്ത നഗരത്തില്‍ അലയുമ്പോള്‍
ഓര്‍മ്മകള്‍ മാത്രമെന്‍ തണലായ് വരും...
ഒരു മയില്‍ പീലിപോല്‍ പ്രണയം
ഹൃദയത്തില്‍
പലതായ് പെരുകാനായി ഞാന്‍ കാത്തിരുന്നു
ഇവിടെ ഞാന്‍ ഏകനാന്നെങ്കിലും ഓര്‍മ്മകള്‍
ഒരു മൃദു സ്വാന്തനമായി വരുന്നു
വിടരുമീ സ്വപ്നങ്ങളൊക്കെയും
നമ്മിലെ പ്രണയമായി തീരുന്ന ബീജമല്ലേ...
കാത്തിരിക്കുന്നു ഞാന്‍ നിന്‍ സ്വപ്നതീരങ്ങളില്‍
ഒരു ചിത്ര ശലഭമായ് വന്നണയാന്‍...
Wednesday, September 24, 2008
Tuesday, May 27, 2008
മഴ
നഗര തിരക്കുകള്‍ക്ക് ഇടയിലൂടെ
ഇന്നു പെയ്ത ചാറ്റല്‍ മഴയ്ക്കിടെ
ഒരു മിന്നല്‍ പിണര്‍ പോലെ നിന്നെ കണ്ടു..
എന്റെ അഭിവാദ്യത്തിനു
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്
നീ കടന്നു പോയി...
ഓര്‍മ്മകളുടെ അപഥ സഞ്ചാരങ്ങൾക്കിടെ
അറിയാതെ കണ്ണുകള്‍ നിറഞ്ഞു...
കുട്ടികാലത്ത് കേട്ട ഭീകര കഥകളിലെ
അസുരന്മാര്‍ എന്റെ രൂപം അണിഞ്ഞു
അട്ടഹാസം മുഴക്കുന്നത് പോലെ തോന്നി...
പുറത്തു മഴ നിലച്ചിരുന്നു
പക്ഷെ എന്റെയുള്ളില്‍
കര്‍ക്കിടക മഴ പെയ്തിറങ്ങാന്‍ തുടങ്ങിയിരുന്നു...
ഇന്നു പെയ്ത ചാറ്റല്‍ മഴയ്ക്കിടെ
ഒരു മിന്നല്‍ പിണര്‍ പോലെ നിന്നെ കണ്ടു..
എന്റെ അഭിവാദ്യത്തിനു
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്
നീ കടന്നു പോയി...
ഓര്‍മ്മകളുടെ അപഥ സഞ്ചാരങ്ങൾക്കിടെ
അറിയാതെ കണ്ണുകള്‍ നിറഞ്ഞു...
കുട്ടികാലത്ത് കേട്ട ഭീകര കഥകളിലെ
അസുരന്മാര്‍ എന്റെ രൂപം അണിഞ്ഞു
അട്ടഹാസം മുഴക്കുന്നത് പോലെ തോന്നി...
പുറത്തു മഴ നിലച്ചിരുന്നു
പക്ഷെ എന്റെയുള്ളില്‍
കര്‍ക്കിടക മഴ പെയ്തിറങ്ങാന്‍ തുടങ്ങിയിരുന്നു...
Saturday, April 12, 2008
വിഷാദം
അറിയുന്നില്ലയീ വിമൂകമാനസ
സരസ്സില്‍ എന്താണ് അലകള്‍ മാത്രമായി...
നിറഞ്ഞ കണ്ണുമായി, ജ്വലിക്കും വേദനാ സഹസ്ര
-ണുക്കളാല്‍ മുറിഞ്ഞു മാനസം
കറുത്തു ഇരുണ്ടോരി വിഷലിപ്ത ചിന്തകള്‍ക്ക്
അറുതിയില്ലേ....അറിയുകില്ലല്ലോ
തിരകളയോരി വിചാരം ഒക്കെയും ചിതറി വീഴുന്നു
കരളിന്നകത്തൊരു ചെറു സൂചിയുമായി കടന്നതാരാണോ?
സരസ്സില്‍ എന്താണ് അലകള്‍ മാത്രമായി...
നിറഞ്ഞ കണ്ണുമായി, ജ്വലിക്കും വേദനാ സഹസ്ര
-ണുക്കളാല്‍ മുറിഞ്ഞു മാനസം
കറുത്തു ഇരുണ്ടോരി വിഷലിപ്ത ചിന്തകള്‍ക്ക്
അറുതിയില്ലേ....അറിയുകില്ലല്ലോ
തിരകളയോരി വിചാരം ഒക്കെയും ചിതറി വീഴുന്നു
കരളിന്നകത്തൊരു ചെറു സൂചിയുമായി കടന്നതാരാണോ?
Tuesday, February 12, 2008
പ്രണയമണി തൂവലുകള്‍
നിന്‍റെ തൂവലുകള്‍ ഞാന്‍ തലോടി...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിറം ചേര്‍ത്തു...
നിന്‍റെ കണ്ണീരിനെ ഞാന്‍ പുഞ്ചിരിയാക്കി....
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ ചുംബിച്ചു....
നിന്‍റെ മൊഴികള്‍ എനിക്ക് തേന്‍ കണമായി
എന്‍റെ മൊഴികള്‍ നിനക്കും....
കാലം അരുവിയിലെ ഓളങ്ങളെ പോലെ...
ഒരിക്കലും അവസാനിക്കാതെ....
ഒരു പ്രേമ ഗീതം പോലെ....
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിറം ചേര്‍ത്തു...
നിന്‍റെ കണ്ണീരിനെ ഞാന്‍ പുഞ്ചിരിയാക്കി....
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ ചുംബിച്ചു....
നിന്‍റെ മൊഴികള്‍ എനിക്ക് തേന്‍ കണമായി
എന്‍റെ മൊഴികള്‍ നിനക്കും....
കാലം അരുവിയിലെ ഓളങ്ങളെ പോലെ...
ഒരിക്കലും അവസാനിക്കാതെ....
ഒരു പ്രേമ ഗീതം പോലെ....
Sunday, January 20, 2008
പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ....
മഴ പെയ്തുറങ്ങുമീ മണ്ണിന്‍ കിനാക്കള്‍ക്ക്
പ്രണയത്തിന്‍ നിറമാര് നല്‍കീ....
പുതു നാമ്പു നല്‍കീ പുലരിയും നല്‍കീ...
പുതു ഗീതങ്ങള്‍ ആര് നല്‍കീ...
പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ....
പ്രണയത്തിന്‍ നിറമാര് നല്‍കീ....
പുതു നാമ്പു നല്‍കീ പുലരിയും നല്‍കീ...
പുതു ഗീതങ്ങള്‍ ആര് നല്‍കീ...
പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ....
Subscribe to:
Posts (Atom)